Authentic Kerala Kalarippayattu
കേരളത്തിന്‍റെ പരമ്പരാഗതമായ ആയോധനകലയാണ് കളരിപ്പയറ്റ്. തെക്കന്‍ കളരി (അടിമുറ) യുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പതിറ്റാണ്ടുകളുടെ അഭ്യാസത്തിലൂടെ നേടിയെടുത്ത ഈ ആയോധനകല പുതിയ തലമുറക്ക് പകര്‍ന്ന് നല്‍കുന്ന സ്ഥാപനമാണ് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയ്ക്കടുത്ത് പഴയകട ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന “ഗുരുദേവ് കളരി സംഘം”.
ശരീരത്തിനും മനസിനും ഉണര്‍വ്വും ഊര്‍ജ്ജവും നല്‍കുന്ന പരിശീലനമാണ് കളരിപ്പയറ്റ്. മനസ്സ് ഏകാഗ്രമാക്കി ശരീരത്തെ പാകപ്പെടുത്തിയുള്ള അഭ്യാസമുറകളാണ് കളരിയുടെ ജീവന്‍. ശരീരമാകെ എണ്ണയിട്ടുഴിയലാണ് പരിശീലനത്തിന്‍റെ ആരംഭഘട്ടം. എണ്ണയിട്ടുഴിയല്‍ പൂര്‍ണ്ണമാകുന്നതോടെ ശരീരം എങ്ങിനെയും വഴങ്ങും, എന്തിനും സജ്ജമാകും.
ചാട്ടം, ഓട്ടം, മറിച്ചില്‍, ചുവടുകള്‍ — ഒറ്റച്ചുവട്, ഇരട്ടച്ചുവട്, കൂട്ടച്ചുവട്, നരിപ്പാച്ചില്‍, തട്ടുമര്‍മ്മച്ചുവടുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാനപാഠങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ആയുധപരിശീലനത്തിലേക്ക് കടക്കും. ചെറുമന്‍മുറ, നെടുവടി, കുറുവടി, മഴു, വാള്‍, കഠാര, കുന്തം, ഗദ, ഉറുമി എന്നിവയുടെ ഉപയോഗവും പഠിപ്പിക്കുന്നു.
കൂടാതെ മര്‍മ്മപ്രയോഗങ്ങളും മര്‍മ്മവിദ്യയും മര്‍മ്മചികിത്സയും കളരിയുടെ അഭ്യന്തരവിഭാഗങ്ങളാണ്. ഈ ആയോധനകലയ്ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്, വിദേശരാജ്യങ്ങളിലേക്കും കളരിപ്പയറ്റിന് വലിയ പ്രചാരമുണ്ട്.